Advertisment

കർണാടകയിൽ മുസ്ലിംകൾക്കുള്ള സംവരണം എടുത്തു കളഞ്ഞ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബാസവരാജ്‌ ബൊമ്മയ്ക്ക് പൊന്നാനിയിൽ നിന്ന് നിവേദനം

New Update

publive-image

Advertisment

പൊന്നാനി: കർണാടകയിൽ വിവാദമായി തീർന്ന സംവരണം റദ്ദ് ചെയ്തുകൊണ്ടുള്ള സർക്കാർ തീരുമാനത്തിൽ സംസ്ഥാന മുഖ്യമന്ത്രി ബാസവരാജ്‌ ബൊമ്മയ്ക്ക് ഒരു പൗരപ്രമുഖൻ നിവേദനമയച്ചു. പ്രമുഖ സുന്നീ വ്യക്തിത്വവും കേരളാ ഹജ്ജ് കമ്മിറ്റി അംഗവുമായ ഉസ്താദ് കെഎം ഖാസി കോയയാണ് സാമൂഹ്യ അവസ്ഥകൾ അവഗണിച്ചു കൊണ്ടുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.

ഭാരതത്തിൽ ഏറെ ക്ലേശം അനുഭവിക്കുന്നവരും . മുഖ്യധാരയിൽ നിന്നും ഏറെ താഴെ നിൽക്കുന്നവരുമായ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിന് നൽകിക്കൊണ്ടിരിക്കുന്ന സംവരണമാണ് കർണാടക സംസ്ഥാനത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഇല്ലാതാക്കിയുടെതെന്ന് നിവേദനം കർണാടകം മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു.

വിവിധ മതക്കാരും ജാതിക്കാരും പരസ്പര താങ്ങും തണലുമായി സഹകരണത്തോടെ അധിവസിക്കുന്ന ഇന്ത്യയിൽ അവർക്കിടയിൽ ഉണ്ടാക്കിയെടുക്കേണ്ട ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പൊരുൾ കൂടി അടങ്ങുന്നതാണ് സംവരണ നടപടികൾ.

കഴിവ് കുറഞ്ഞവരെ ഉയർത്തികൊണ്ടുവരികയെന്ന സംസ്ഥാനങ്ങളിലെ സംവരണം പോലുള്ള സംവിധാനങ്ങൾ ഏതു സർക്കാരുകൾ അധികാരത്തിലെത്തുമ്പോഴും അനുഭാവപൂർവം പരിരക്ഷിച്ചു വരുന്നു എന്നതാണ് ഇന്ത്യയിലെ അനുഭവം. താങ്കൾ നേതൃത്വം കൊടുക്കുന്ന സർക്കാർ നിർദാക്ഷിണ്യം അത് സംസ്ഥാനത്തെ അധസ്ഥിതരായ മുസ്ലിം സമൂഹത്തിന്ന് നിഷേധിച്ചുവെന്നത് ഒട്ടും ശരിയായില്ലെന്ന് സൗഹൃദപൂർവം ശ്രദ്ധയിൽ പെടുത്തുന്നതായി ഖാസിം കോയ ബാസവരാജിനുള്ള കത്തിൽ പറഞ്ഞു.

ആയതിനാൽ മുസ്ലിംകൾക്കുള്ള സംവരണം എടുത്തുകളഞ്ഞ തീരുമാനം പുനപരിശോധിച്ച്, അത് വേണ്ടുന്ന അനുഭാവത്തോടെ പുനഃസ്ഥാപിക്കണമെന്ന് ഭാരതത്തിലെ സാമൂഹ്യ ഔന്നിത്യത്തിൽ അഭിമാനിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ കർണാടക മുഖ്യമന്ത്രിയോട് ഒരു സ്വകാര്യ കത്തിലൂടെ സുന്നീ നേതാവ് അഭ്യർത്ഥിച്ചു. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ കിട്ടിയതായും അദ്ദേഹം പറഞ്ഞു.

Advertisment