ശ്രീജിത്തിന് വേണ്ടി ഗോപിസുന്ദർ ഒരുക്കിയ ആൽബം സോംങ്ങ് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നു

ലിനോ ജോണ്‍ പാക്കില്‍
Thursday, January 18, 2018

അനുജന്റെ മരണത്തിൽ നീതി തേടി സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ശ്രീജിത്തിനു വേണ്ടി സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ആൽബം സോംങ്ങ്.  ഇതിനോടകം തന്നെ വീഡിയോയ്ക്ക് നല്ല പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

ഗോപി സുന്ദറും സിത്താര കൃഷ്ണകുമാറും അഭയ ഹിരൺമയിയും മുഹമ്മദ് മഖ്ബൂൽ മൻസൂറുമാണ് പാട്ടിലെ ലീഡ് ഗായക സംഘം. ബി.െക.ഹരിനാരായണന്റേതാണ് വരികൾ.  യുട്യൂബിൽ റിലീസ് ചെയ്ത പാട്ടിന് ലഭിക്കുന്ന പ്രതിഫലം ശ്രീജിത്തിനു കൈമാറുമെന്ന് ഗോപി സുന്ദർ വ്യക്തമാക്കി.

 

×