Advertisment

മണിയുടെ 48 -)൦മത് ജന്മദിനമാണിന്ന്. മറ്റൊരു കലാകാരനും ഇല്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു മണിക്ക്. മണിയുടെ ജന്മദിനവും ചരമദിനവും സ്മരിക്കുകയും ആചരിക്കുകയും ചെയ്യണം - വിനയന്‍ 

author-image
ഫിലിം ഡസ്ക്
New Update

അകാലത്തില്‍ പൊലിഞ്ഞുപോയ നടന്‍ കലാഭവന്‍ മണിയുടെ ജന്മ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സംവിധായകന്‍ വിനയന്‍.  മറ്റൊരു കലാകാരനും ഇല്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു മണിക്ക്.  അതുല്യ പ്രതിഭയായിരുന്നു എന്നതിനപ്പുറം അത്രമാത്രം കഷ്ടപ്പാടിനെയും ദാരിദ്രത്തെയും മറികടന്നാണ് മണി ആ പ്രതിഭ നേടിയെടുത്തത് എന്നതാണ് ശ്രദ്ധേയം - വിനയന്‍ കുറിച്ചു.

Advertisment

publive-image

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കലാഭവന്‍ മണിയുടെ നാല്‍പ്പത്തി എട്ടാമതു ജന്മദിനമാണിന്ന്. മണിയുടെ ജന്മദിനവും അകാലത്തില്‍ പൊലിഞ്ഞു പോയ ആ കലാകാരന്റെ ചരമദിനവും സിനിമാക്കാരും, മിമിക്രി കലാകാരന്മാരും, നാടന്‍ പാട്ടിനേ സ്‌നേഹിക്കുന്നവരും ഒക്കെ സ്മരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. കാരണം.. മറ്റൊരു കലാകാരനും ഇല്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു മണിക്ക്.

അതുല്യ പ്രതിഭയായിരുന്നു എന്നതിനപ്പുറം അത്രമാത്രം കഷ്ടപ്പാടിനെയും ദാരിദ്രത്തെയും മറികടന്നാണ് മണി ആ പ്രതിഭ നേടിയെടുത്തത് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല ആ കഷ്ടപ്പാടു തുറന്നു പറയുവാനും ദാരിദ്രൃം അനുഭവിക്കുന്നവരെ ഇരുചെവി അറിയാതെ അകമഴിഞ്ഞ് സഹായിക്കാനും കാണിച്ച മനസ്സും മണിയുടെ മാത്രം പ്രത്യേകതയായിരുന്നു. ഒടുവില്‍ അകാലത്തില്‍ മണിക്കു ജീവിതം കൈവിട്ടു പോയി എങ്കിലും കലാഭവന്‍ മണിയുടെ വളര്‍ച്ചയും, അനുഭവങ്ങളും, ജീവിതവും അപ്രതീക്ഷിത വിടപറയലും ഒക്കെ അത്യന്തം ജിജ്ഞാസാപരമായ ഏടുകളാണ്.

ജീവിച്ചിരുന്നപ്പോള്‍ ഒരു നിലയിലും വേണ്ടത്ര അംഗീകാരം കിട്ടാതെ അവഗണിക്കപ്പെട്ട മണിക്ക് മരണശേഷം എന്നും നിലനില്‍ക്കുന്ന ഒരോര്‍മ്മയായി, ഒരു കൊച്ചു സ്മാരകമായി മാറും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രൂപം കൊള്ളുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചലച്ചിത്രമെന്നു ഞാന്‍ കരുതുന്നു..

 

kalabhavanmani vinayan
Advertisment