ഒറ്റയാള്‍ പോരാട്ടത്തിനൊരു ബിഗ് സല്യൂട്ട്. ശ്രീജിത്തിനു നീതി വേണമെന്ന് നിവിന്‍ പോളിയും

ബെയ് ലോണ്‍ എബ്രഹാം
Saturday, January 13, 2018

കോട്ടയം:  പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് നീതി കിട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ 760 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി നടന്‍ നിവിന്‍ പോളി.

ശ്രീജീവ് മരിച്ചതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയാനുള്ള കടമ ശ്രീജേഷിനുണ്ടെന്ന് നിവിന്‍ പോളി വ്യക്തമാക്കുന്നു.

‘തീവ്രവേദനയുടെ 762 ദിവസങ്ങള്‍. മനസ്സ് മരവിപ്പിക്കുന്ന കാഴ്ച. അനിയന്റെ മരണത്തിലെ സത്യാവസ്ഥ ശ്രീജിത്തിന് അറിയണം. ഈ രാജ്യത്തുള്ള ഒരു പൗരനെന്ന നിലയില്‍ അത് അവന്റെ അവകാശമാണ്. ശ്രീജിത്തിനു നീതി ലഭിക്കണം. അത് അവന്‍ അര്‍ഹിക്കുന്നു. ഞാനുണ്ട് സഹോദരാ താങ്ങള്‍ക്കൊപ്പം, താങ്ങളുടെ കുടുംബത്തിനൊപ്പം, ഈ ഒറ്റയാള്‍ പോരാട്ടത്തിനു ഒരു ബിഗ് സല്യൂട്ട്!’ എന്നാണ് നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

×