Advertisment

12 വര്‍ഷത്തിന് ശേഷം വീണ്ടും മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തിരുവനന്തപുരം : മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും. ഒക്ടോബറില്‍ ഇതിന്റെ ചിത്രീകരണം തുടങ്ങും. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കാത്തിരിപ്പിന് അവസാനം. ഏറെ സന്തോഷത്തോടെ അടുത്ത പ്രോജക്ടിനെ കുറിച്ച്‌ പ്രഖ്യാപിക്കുകയാണെന്നും അറിയിച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ എഫ്ബി പോസ്റ്റ്. 12 വര്‍ഷത്തിന് ശേഷമാണ് ഷാജി കൈലാസിനൊപ്പം മോഹന്‍ലാല്‍ വീണ്ടും സിനിമ ചെയ്യുന്നത്. റെഡ് ചില്ലീസാണ് ഇരുവരും ഒരുമിച്ച്‌ ചെയ്ത അവസാന ചിത്രം.

https://www.facebook.com/ActorMohanlal/posts/405564087603529

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. രാജേഷ് ജയറാമിന്റേതാണ് തിരക്കഥ.

Advertisment