Advertisment

ബിജു മേനോന്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിൽ 'ലളിതം സുന്ദരം' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ചലച്ചിത്ര താരം മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വലിയൊരു ഇടവേളയ്ക്കു ശേഷം ബിജു മേനോന്‍-മഞ്ജു വാര്യര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. ബിജു മേനോന്‍റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പോസ്റ്റര്‍ റിലീസ്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സെഞ്ച്വറിയുമായി സഹകരിച്ച് മഞ്ജു വാര്യരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ബിജുമേനോനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, അനു മോഹന്‍, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പി സുകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും പ്രമോദ് മോഹന്‍ ആണ് നിര്‍വഹിക്കുന്നത് .

ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ലിജോ പോള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബിനീഷ് ചന്ദ്രന്‍, ബിനു ജി, ആര്‍ട്ട് എം. ബാവ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ എ.ഡി. ശ്രീകുമാര്‍, പിആര്‍ഓ - വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്.

Advertisment