Advertisment

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വരാലിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാല്‍.ചിത്രത്തിന്‍്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍്റെ തിരക്കഥ ഒരു ക്കുന്നത് അനൂപ് മേനോന്‍ ആണ്. മാധുരിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.

ടൈം ആഡ്സ് എന്‍്റര്‍ടെയിന്‍മെന്‍്റസിന്‍്റെ ബാനറില്‍ പി.എ സെബാസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ഭാഗമാണ്. ചിത്രത്തിന്‍്റെ ഛായാഗ്രഹണം രവി ചന്ദ്രന്‍ ആണ് നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്‍്റെ പ്രൊജക്‌ട് ഡിസൈനര്‍.പ്രൊജക്‌ട് കോഡിനേറ്റര്‍- അജിത്ത് പെരുമ്ബള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ.ആര്‍ പ്രകാശ്, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. സെപ്തംബര്‍ ആദ്യ വാരത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍്റെ പ്രധാന ലൊക്കേഷന്‍ എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ്.

Advertisment