Advertisment

ജയസൂര്യയുടെ സണ്ണി ആമസോൺ പ്രൈമിൽ ; സെപ്റ്റംബർ 23 ന് ചിത്രത്തിന്‍റെ ടീസർ റിലീസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

ജയസൂര്യയുടെ സണ്ണി ആമസോൺ പ്രൈമിൽ . സെപ്റ്റംബർ 23 ന് ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്യും. രജ്ഞിത്ത് ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡ്രീംസ് എൻ ബിയോണ്ട്സ് ആണ്. സ്വന്തം ബാനറിൽ ഇരുവരും കൂടി നിർമ്മിച്ച ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആമസോൺ പ്രൈമിന് കൈ മാറിയിരിക്കുന്നത്.

മുമ്പ് ഇവർ ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ മാത്രമാണ് പിറന്നത്. എട്ട് സിനിമകളാണ് ജയസൂര്യ രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്നത്. കൊവിഡിൽ ചിത്രീകരിച്ച ഈ സിനിമയിൽ ജയസൂര്യ സഹകരിച്ചതിൽഏറെ സന്തോഷമുണ്ടെന്നാണ് ചിത്രത്തിന്‍റെ സംവിധാകൻ പറയുന്നത്. ഒരാളുടെ ജീവിതത്തിൽ പകർച്ചവ്യാധിക്ക് ശേഷം വന്ന മാറ്റങ്ങളും ചിത്രം പ്രതിപാദിക്കുന്നുണ്ട്.

Advertisment