Advertisment

അനൂപ് മേനോനും പ്രകാശ് രാജും ഒന്നിക്കുന്ന "വരാൽ"ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രം "വരാൽ"ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ, മഞ്ജു വാരിയർ, ടോവിനോ തോമസ്, ജോജു ജോർജ്, എന്നിവരാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒരു ഇടവേളയ്ക്ക് ശേഷം അനൂപ് മേനോൻ രചിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രവും അദ്ദേഹം ചെയ്യുന്നുണ്ട്. പ്രകാശ് രാജ് ആണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. ഇരുവരുടെയും ചിത്രത്തോടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്. പി എ സെബാസ്റ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

വരാൽ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. കണ്ണന്റെ പത്താമത്തെ ചിത്രമാണ് വരാൽ.സംവിധായകൻ വിനയന്റെ പീരിയഡ് ഡ്രാമ ആയ "പത്തൊൻപതാം നൂറ്റാണ്ട്" ആണ് അനൂപ് മേനോൻ ഇനി അഭിനയിക്കാനിരിക്കുന്ന ചിത്രം. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുന്നാൾ ആയാണ് അനൂപ് മേനോൻ ചിത്രത്തിൽ വേഷമിടുന്നത്. നാഷണൽ അവാർഡ് ലഭിച്ച നടി സുരഭി ലക്ഷ്മിയോടൊപ്പം അഭിനയിക്കുന്ന "പദ്മ" ആണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. ഇത് കൂടാതെ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന "കിംഗ് ഫിഷ്" എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

Advertisment