Advertisment

ടൊവിനോയെ നാകനാക്കി ബേസില്‍ ഒരുക്കുന്ന മിന്നല്‍ മുരളി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളഴി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് വഴി റിലീസ് ചെയ്യും. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. അമാനുഷിക കഥാപാത്രമായ മിന്നല്‍ മുരളി എന്ന വേഷത്തിലാണ് ടൊവിനോ എത്തുക.

ടൊവിനോയെ നായകനാക്കി ബേസില്‍ ഒരുക്കുന്ന രണ്ടാം ചിത്രമാണ് മിന്നല്‍ മുരളി. ഇരുവരും ഒന്നിച്ച ആദ്യ ചിത്രം ഗോദ വന്‍ ഹിറ്റായിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisment