Advertisment

വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ നായകന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം നടനും സംവിധായകനുമായ വിനീത് കുമാറിന്റെ പുതിയ ചിത്രത്തിൽ ടൊവിനോ തോമസ് നായകനാകുന്നു. ടൊവിനോക്കൊപ്പം ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നു.

ഷറഫു സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹകന്‍. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചൊവ്വാഴ്ച ആരംഭിക്കും.

ഒരു വടക്കന്‍ വീരഗാഥയില്‍ ബാലതാരമായി എത്തിയ വിനീത് 2000ത്തിലെ നിരവധി സിനിമകളില്‍ നായകനായി അഭിനയിച്ചു. കണ്‍മഷി, കൊട്ടാരം വൈദ്യന്‍, പ്രണയമണിത്തൂവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും, ദേവദൂതന്‍, സേതുരാമയ്യര്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളില്‍ സഹനടനായും അഭിനയിച്ചിട്ടുണ്ട്.

Advertisment