Advertisment

ത്രില്ലടിപ്പിക്കുന്ന പാത പിന്തുടരുന്ന ഒരു പരമ്പരയാണ് 'മൈ നെയിം' അഥവാ 'എന്റെ പേര്'; പ്രതികാരത്തിന്റെ ശക്തിദുർഗമായി കൊടുങ്കാറ്റ് അഴിച്ചുവിടുന്ന നായികയുള്ള 'മൈ നെയിം' വിശേഷങ്ങളിലേക്ക്..

author-image
മൂവി ഡസ്ക്
New Update

പ്രതികാരകഥകൾ എക്കാലത്തും ഹിറ്റായ വിഷയമാണ്. സിനിമക്കായാലും പരമ്പരയ്‍ക്കായാലും. മക്കളെ അപായപ്പെടുത്തിയവരോട്, അച്ഛനമ്മമാരെ കൊന്നവരോട് എല്ലാം കാത്തിരുന്ന് പ്രതികാരം ചെയ്യുന്ന നായകൻമാർ എക്കാലത്തും തരംഗവുമായിട്ടുണ്ട്.  ത്രില്ലടിപ്പിക്കുന്ന അതേ പാത പിന്തുടരുന്ന ഒരു പരമ്പരയാണ് 'മൈ നെയിം' അഥവാ 'എന്റെ പേര്'. ഒരു വ്യത്യാസം. നായകനല്ല പ്രതികാരത്തിന്റെ ശക്തിദുർഗമായി കൊടുങ്കാറ്റ് അഴിച്ചുവിടുന്നത്. മറിച്ച് നായികയാണ്.

Advertisment

publive-image

ക്രിമിനൽ സംഘത്തിൽ ഉൾപെട്ട അച്ഛന്റേ പേരിൽ പഠിക്കുന്ന കാലം തൊട്ടേ ജി വൂ കളിയാക്കലുകൾക്കും പരിഹാസങ്ങൾക്കും എല്ലാം ഇരയായിട്ടുണ്ട്. അപ്പോഴും അമ്മയില്ലാത്ത തന്നെ നോക്കി വളർത്തുന്ന അച്ഛൻ അവൾക്ക് ഹീറോയാണ്. എല്ലാമാണ്. സ്‍കൂളിലെ ഒരു കശപിശയും വൈകിയ പിറന്നാൾ സമ്മാനവും കാരണം അച്ഛനോട് അവൾ വല്ലാതെ വഴക്കിട്ട ദിവസം, അന്ന്  അവളെ കാണാൻ വരുന്നുണ്ട് അച്ഛൻ.

എവിടെയും എത്താത്ത അന്വേഷണത്തിൽ മനസ്സുമടുത്ത് ജി വൂ സ്വന്തം നിലക്ക് കാര്യങ്ങൾ നോക്കാൻ തീരുമാനിക്കുന്നു. അവിടത്തെ ഏറ്റവും വലിയ ക്രൈം സിൻഡിക്കേറ്റ് ഡോങ് ച്യോണിന്റെ തലവൻ ചോയ് മ്യു ജിൻ ആണ്. മ്യു ജിന്നിന്റെ സഹായം ചോദിച്ച് ജി വൂ എത്തുന്നു. അവളുടെ പ്രതികാരദാഹത്തിന്റെ ആഴം മാത്രമല്ല മ്യൂ ജിന്നിന് അറിയുക. അവളുടെ അച്ഛന്റെ സുഹൃത്തുമായിരുന്നു അയാൾ.

ആൺകുട്ടികൾ മാത്രമുള്ള പുത്തൻസംഘത്തിൽ ചേരാനും അയോധനമുറകൾ പരിശീലിക്കാനും ജി വൂ തയ്യാറാവുന്നു. എന്ന് മാത്രമല്ല അവിടെ ആർക്കുമൊപ്പം പോന്ന രീതിയിൽ അടിതട പഠിക്കുകയും മത്സരങ്ങളിൽ ജയിക്കുകയും ചെയ്യുന്നു. പിന്നാലെ മ്യു ജിന്നിന്റെ ലഹരിക്കടത്തിലും കയ്യാങ്കളിയിലുമെല്ലാം ജി വൂ ചേരുന്നു. പിന്നെ അയാളുടെ നിർദേശപ്രകാരം പൊലീസിലെ നാർക്കോട്ടിക്സ് വിഭാഗത്തിൽ ജോലിക്ക് കയറുന്നു.

തന്റെ ചാരക്കണ്ണുകളായി പ്രവർത്തിക്കാനും പൊലീസിൽ നിന്ന് വിവരങ്ങൾ ചോർത്താനുമാണ് അത്. മാത്രമല്ല നാർക്കോട്ടിക്സ് സെൽ മേധാവിയാണ് ജി വൂവിന്റെ അച്ഛനെ കൊന്നതെന്നാണ് മ്യൂ ജിൻ പറഞ്ഞിരിക്കുന്നത്. അയാളിൽ ഒരു കണ്ണുവെക്കാനും കൂടുതൽ വിവരങ്ങളെടുക്കാനും മ്യു ജിൻ, ജി വുവിനോട് പറയുന്നുണ്ട്. ഇതിനിടെ നാർക്കോട്ടിക്സ് സെല്ലിലെ സഹപ്രവർത്തകനായ ജ്യോൺ പിൽദോക്ക് ജി വൂവിനെ പറ്റി ചില സംശയങ്ങൾ തോന്നുന്നുണ്ട്.

Advertisment