Advertisment

അജയ് ദേവ്‍ഗണ്‍ ചിത്രം 'ഭോലാ'യുടെ റിലീസ് ദിവസമായ മാര്‍ച്ച് 30ന് 'മൈദാന്റെ' ടീസര്‍ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ

author-image
മൂവി ഡസ്ക്
New Update

ജയ് ദേവ്‍ഗണ്‍ ചിത്രം 'മൈദാനാ'യി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അമിത് രവിന്ദെര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല തവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് വൈകുകയായിരുന്നു. എന്തായാലും അജയ് ദേവ്‍ഗണ്‍ റിലീസിന് തയ്യാറാകുകയാണ് എന്ന് ഉറപ്പുനല്‍കി ടീസര്‍ പുറത്തുവിടുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

Advertisment

publive-image

അജയ് ദേവ്‍ഗണ്‍ ചിത്രം 'ഭോലാ'യുടെ റിലീസ് ദിവസമായ മാര്‍ച്ച് 30ന് 'മൈദാന്റെ' ടീസര്‍ പുറത്തുവിടും. 'മൈദാൻ' എന്ന ചിത്രം ജൂണ്‍ 23നാണ് റിലീസ് ചെയ്യുക. തുഷാര്‍ കാന്തി റായ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ പ്രിയാമണിയാണ് അജയ് ദേവ്‍ഗണിന്റെ നായികയാകുക. ഇന്ത്യൻ ഫുട്‍ബോളിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫുട്‍ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ ആയിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്ത്യയെ ഏഷ്യൻ ഗെയിംസില്‍ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ.

അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ ചിത്രം 'ഭോലാ' വൻ വിജയമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴില്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ 'കൈതി'യുടെ റീമേക്കാണ് 'ഭോലാ'. 'ഭോലാ' എന്ന ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത് അജയ് ദേവ്‍ഗണ്‍ തന്നെയാണ്. അമലാ പോളിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് 'ഭോലാ'.

'ദൃശ്യം 2'വാണ് അജയ് ദേവ്‍ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടുന്നത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂഷൻ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. 'ദൃശ്യം' ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്‍ഗണ്‍ തന്നെയായിരുന്നു നായകൻ.

Advertisment