Advertisment

ബോളിവുഡ് വിടാനുള്ള കാരണം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

author-image
മൂവി ഡസ്ക്
New Update

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറി നടി പ്രിയങ്ക ചോപ്ര. എന്തുകൊണ്ടാണ് ബോളിവുഡ് വിട്ടതെന്ന് തുറന്നുപറയുകയാണ് താരം.ഹിന്ദി സിനിമാ മേഖലയിലെ പലരോടും തനിക്ക് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നതായി അവര്‍ വെളിപ്പെടുത്തി.’ബോളിവുഡില്‍ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ സിനിമയിലേക്ക് വിളിക്കാത്ത ആളുകള്‍ ഉണ്ടായിരുന്നു.

Advertisment

publive-image

എനിക്ക് പലരോടും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അത്തരമൊരു പൊളിറ്റിക്‌സ് എനിക്ക് മടുത്തു.

ഇടവേള ആവശ്യമാണെന്ന് തോന്നി. അപ്പോഴാണ് സംഗീതം ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോകാനുള്ള അവസരം തുറന്നു നല്‍കിയത്. അമേരിക്കയില്‍ സംഗീത കരിയറിന് താത്പര്യമുണ്ടോയെന്ന് ചോദിച്ചത് അഞ്ജുല ആചാര്യ ആണ്.

എനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഞാന്‍ ജോലി ചെയ്ത കാലമുണ്ടായിരുന്നുവെന്നും . ഇന്ന് എനിക്ക് ലഭിക്കാത്ത സിനിമകള്‍ക്കായി കൊതിക്കുന്നില്ല. സംഗീതത്തിലേക്ക് തിരിഞ്ഞപ്പോള്‍ അമേരിക്കയിലെത്തി. നല്ല ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു- പ്രിയങ്ക ചോപ്ര പറഞ്ഞു.

Advertisment