Advertisment

മമ്മൂട്ടി മോഹന്‍ലാല്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന രണ്ട് ഫ്രെയ്മുകള്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

author-image
മൂവി ഡസ്ക്
New Update

രേ കാലയളവില്‍ ആരംഭിച്ച്, ആദ്യകാലത്ത് നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച് തൊണ്ണൂറുകളോടെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട്, ഒപ്പം അഭിനയപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച്, അവാര്‍ഡുകള്‍ നേടി. മമ്മൂട്ടി എന്ന പേരിനൊപ്പം മോഹന്‍ലാല്‍ എന്ന പേരും തിരിച്ചും മലയാളികള്‍ എക്കാലവും പറഞ്ഞു. സിനിമയില്‍ ആരോഗ്യകരമായ ഒരു മത്സരം എക്കാലവും സൂക്ഷിച്ചപ്പോഴും മനോഹരമായ ഒരു വ്യക്തിബന്ധം സൂക്ഷിച്ചവരാണ് അവര്‍.

Advertisment

publive-image

ഇപ്പോഴിതാ ഇരുവരുടെയും കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന രണ്ട് ഫ്രെയ്മുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. അതിലൊന്ന് 35 വര്‍ഷങ്ങള്‍ മുന്‍പുള്ള ഒന്നും രണ്ടാമത്തേത് കഴിഞ്ഞ ദിവസം ക്ലിക്ക് ചെയ്യപ്പെട്ട ഒന്നുമാണ്. മോഹന്‍ലാലിന്‍റെ വിവാഹദിവസം എടുത്ത ചിത്രമാണ് ഒന്ന്. ഭാര്യ സുല്‍ഫത്തിനൊപ്പമെത്തിയ മമ്മൂട്ടി നവവരനായ മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം.

രണ്ടാമത്തെ ചിത്രം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം എ അഷ്റഫ് അലിയുടെ മകള്‍ ഫഹിമയുടെ വിവാഹത്തിന് മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിച്ചേര്‍ന്നപ്പോള്‍ എടുത്തതാണ്. രണ്ട് ചിത്രങ്ങളും ചേര്‍ത്തുവച്ച് ഇരുവരുടെയും ഫാന്‍ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളുമൊക്കെ ഷെയര്‍ ചെയ്യുന്നുണ്ട്.

അതേസമയം ബിഗ് ബോസിന്‍റെ തിരക്കുകളുള്ള മോഹന്‍ലാല്‍ നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ ആണ് അദ്ദേഹത്തിന് ചിത്രീകരിക്കേണ്ട മറ്റൊരു ചിത്രം. നവാഗതനായ ഡീനൊ ഡെന്നിസ് ഒരുക്കുന്ന ബസൂക്കയാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം.

Advertisment