Advertisment

വിജയ് ആന്റണി നായകനാകുന്ന സുരേഷ് ഗോപി ചിത്രം 'തമിഴരശൻ' ഒടിടി റിലീസിന് എത്തുന്നു

author-image
മൂവി ഡസ്ക്
New Update

സുരേഷ് ഗോപി വേഷമിട്ട തമിഴ് ചിത്രമാണ് 'തമിഴരശൻ'. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകൻ. മലയാളത്തില്‍ നിന്ന് ചിത്രത്തില്‍ രമ്യാ നമ്പീശനും ഉണ്ടായിരുന്നു. വിജയ് ആന്റണി ചിത്രം തമിഴരശൻ ഒടിടിയിലേക്ക് എത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Advertisment

publive-image

ജൂണ്‍ 16ന് സുരേഷ് ഗോപിയുടെ ചിത്രം സീ5 സ്‍ട്രീമിംഗ് ആരംഭിക്കും. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകൻ.

എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രവീന്ദര്‍ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. വി വിശ്വനാഥനാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. എസ്എൻഎസ് മൂവീസാണ് ചിത്രത്തിന്റെ ബാനര്‍.

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം 'മേ ഹൂം മൂസ'യാണ്. ജിബു ജേക്കബാണ് സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണം ചിത്രം സ്വന്തമാക്കിയിരുന്നു. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ ,അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവരാണ് നിര്‍മാണം. വിഷ്‍ണുനാരായണൻ ഛായാഗ്രഹണം. കലാസംവിധാനം സജിത് ശിവഗംഗ. മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ റഹ്‍‍മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‍കർ. അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‍സ് ഷബിൽ, സിന്റെ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്  സഫി ആയൂർ. പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ എന്നിവരുമായിരുന്നു.

Advertisment