Advertisment

തങ്ങൾ സഹപ്രവർത്തകർ മാത്രമല്ല, ഉറ്റ സുഹൃത്തുക്കളുമാണ് ; നലീഫിനൊപ്പമുള്ള വീഡിയോയുമായി ഐശ്വര്യ റംസായി

author-image
മൂവി ഡസ്ക്
New Update

പ്രേക്ഷകരുടെ 'കല്യാണി', അഥവാ ഐശ്വര്യ റംസായ് പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.താരത്തിന്റെ യുട്യൂബ് ചാനലും ഹിറ്റ് ആണ്. ലൊക്കേഷൻ വിശേഷങ്ങളാണ് അതിലൂടെ താരം കൂടുതലും പങ്കുവെക്കാറ്. മൗനരാഗം താരങ്ങൾക്കൊപ്പമുള്ളതാണ് കൂടുതൽ വ്ലോഗുകളും. അത്തരത്തിൽ സീരിയലിലെ നായകൻ നലീഫ് ജിയയ്‌ക്കൊപ്പമുള്ള ഷൂട്ടിംഗ് വേളകൾ പകർത്തിയിരിക്കുകയാണ് താരം. തങ്ങൾ സഹപ്രവർത്തകർ മാത്രമല്ല, ഉറ്റ സുഹൃത്തുക്കളുമാണെന്ന് തെളിയിക്കുകയാണ് വീഡിയോ.

Advertisment

publive-image

ഷൂട്ടിംഗിനിടയിലെ ചുരുങ്ങിയ സമയങ്ങൾ കോർത്തിനക്കിയാണ് വീഡിയോ ചെയ്തിരിക്കുന്നത്. സീരിയലിൽ ഊമയായ കല്യാണി പ്രേക്ഷകർക്ക് മുന്നിലും ഊമയായി തന്നെയാണ് എപ്പോഴും എത്തുന്നത്. വ്ലോഗുകളിലും അതേ നിബന്ധന പാലിക്കുന്നുണ്ട് താരം. സീരിയൽ അവസാനിക്കുന്നത് വരെ പുറമെ സംസാരിച്ചാൽ പ്രേക്ഷകർക്ക് കല്യാണിയുമായുള്ള അടുപ്പം കുറയുമെന്ന അഭിപ്രായം കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം ശ്രീശ്വേത മഹാലക്ഷ്മിക്കൊപ്പമുള്ള രസകരമായ വീഡിയോയും ഐശ്വര്യ പങ്കുവെച്ചിരുന്നു.

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്.

Advertisment