Advertisment

'വില്ലത്തിമാർ' ഒറ്റ സെല്‍ഫിയില്‍; ‌മൗനരാഗം സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബീന ആന്‍റണി

author-image
മൂവി ഡസ്ക്
New Update

 നായികയായും സ്വഭാവ നടിയായും ഹാസ്യ താരമായും പ്രതിനായികയായും അങ്ങനെ ടെലിവിഷൻ രംഗത്ത് ബീന കൈവെക്കാത്ത തരം വേഷങ്ങള്‍ ഇല്ലെന്നു തന്നെ പറയാം.താരത്തിന്റെ ഭർത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ഇരുവരുടേയും വീട്ടുകാർക്കും സമ്മതമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ തുടങ്ങി യോദ്ധ, ഗോഡ്ഫാദർ, സർഗം, വളയം തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്.

Advertisment

publive-image

തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെക്കാന്‍ ബീന ശ്രദ്ധിക്കാറുണ്ട്. അത്രയേറെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വീട്ടുവിശേഷങ്ങളും ലൊക്കേഷൻ കാഴ്ചകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മൗനരാഗം സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ബീന ആന്റണി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സീരിയലിലെ മറ്റൊരു വില്ലത്തിയും ബീന ആന്റണിക്കൊപ്പമുണ്ട്. മൗനരാഗത്തിൽ ബീനയും ബീനയുടെ മകളായി എത്തുന്ന ദർശനയും നെഗറ്റീവ് റോളുകളാണ് കൈകാര്യം ചെയ്യുന്നത്.

തെലുങ്ക് സീരിയൽ മൗന രാഗത്തിൻ്റെ റീമേക്ക് ആണ് ഈ പരമ്പര. 'കല്യാണി' എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പരമ്പരയുടെ കഥ മുന്നോട്ട് പോകുന്നത്. ഇതിലെ പ്രധാന താരങ്ങളിൽ മിക്കവരും അന്യഭാഷാ നടി നടന്മാർ ആണെന്നതാണ് സീരിയലിന്റെ മറ്റൊരു പ്രത്യേകത.

Advertisment