Advertisment

മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യത ;യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

New Update

publive-image

മുംബൈയിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് പല ഭാഗങ്ങളിലും നേരിയ മഴ പെയ്തിരുന്നു. എന്നാൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

കൂടാതെ, ചൊവ്വാഴ്ച താനെയിലും പരിസര പ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ ജില്ലയിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. സമീപ പ്രദേശ ജില്ലയായ പാൽഘറിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ് . ഈ മേഖലയിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment