Advertisment

രണ്ട് മണിക്കൂര്‍ നേരം ആറു വയസുകാരിയുടെ കഴുത്തില്‍ ചുറ്റി രാജവെമ്പാല; കടിയേറ്റിട്ടും ധൈര്യം കൈവിട്ടില്ല; അത്ഭുത രക്ഷപ്പെടല്‍

New Update

 

Advertisment

publive-image

മുംബൈ: രണ്ടു മണിക്കൂറോളം കഴുത്തിൽ ചുറ്റിയ രാജവെമ്പാലയിൽ നിന്ന് കടിയേറ്റിട്ടും ധൈര്യം കൈവിടാതെ ആറുവയസുകാരി. മഹരാഷ്‌ട്രയിലെ വർധയിലാണ് സംഭവം നടന്നത്. പുർവ ഗഡ്കരി എന്ന പെൺകുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

വീട്ടിൽ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന പുർവയുടെ കഴുത്തിൽ പാമ്പ് ചുറ്റിയത്. പെൺകുട്ടിയോട് അനങ്ങാതിരിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നതും വീഡിയോയിൽ കേൾക്കാം.

രണ്ട് മണിക്കൂറോളമാണ് പാമ്പ് പുർവയുടെ കഴുത്തിൽ ചുറ്റിയത്. പിന്നീട് പാമ്പ് സ്വമേധയ കുട്ടിയുടെ ശരീരത്തിൽ നിന്ന് ഇറങ്ങിപ്പോയി.

പാമ്പ് ശരീരത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ കുട്ടി ശരീരം അനക്കി. അതോടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ പുർവയെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്.

NEWS
Advertisment