Advertisment

മുംബൈയിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ലെെഓവർ തകർന്നു; 13 പേർക്ക് പരിക്ക്

New Update

publive-image

മുംബൈ: മഹാരാഷ്‌ട്രയിൽ നിർമ്മാണത്തിലിരുന്ന ഫ്ലെെഓവർ തകർന്ന് 13 പേർക്ക് പരിക്കേറ്റു. ആളപായമില്ല. മുംബൈയിൽ ബാന്ദ്ര കുർള കോംപ്ലക്‌സിൽ നിർമ്മാണത്തിലിരുന്ന ഫ്ലെെഓവറിന്റെ ഭാഗമാണ് തകർന്നത്.

അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.നഗരത്തിലെ ബികെസി മെയിൻ റോഡിനെ സാന്താക്രൂസ്-ചെമ്പൂർ റോഡുമായി ബന്ധിപ്പിക്കുന്ന ഫ്ലെെഓവർ ആണ് തകർന്നത്

NEWS
Advertisment