Advertisment

അപ്രതീക്ഷിതമായി കാർ വളച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം; രണ്ട് പേർക്ക് ഗുരുതരപരിക്ക്

New Update

publive-image

Advertisment

മുംബൈ: അപ്രതീക്ഷികമായി യൂ-ടേൺ എടുത്ത കാർ കവർന്നത് ഒരു ജീവൻ. മുംബൈലെ ഫീനിക്‌സ് മില്ല്‌സ് മാളിനു സമീപമാണ് സംഭവം.

അലക്ഷ്യമായി വളച്ച കാർ എതിർ ദിശയിൽ വന്ന സ്‌കൂട്ടറിനെ ഇടിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ എത്തിയ ഒരു ബൈക്കിനെയും ഇടിച്ച കാർ നിർത്താതെ പാഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു ജീവനും.

സ്‌കൂട്ടർ യാത്രികനായ ഭാവേഷ് അരുൺ സംങ്ക്വി തൽക്ഷണം മരിച്ചു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന കൃഷ്ണ അശോക് കുരദ്കർ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ബൈക്ക് യാത്രികനായ അഷ്ഫാക് മുൾട്ടാണി നിസാര പരുക്കുകളോട് ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കാറിനെ കുറിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ഇതിനായി പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണ്.

NEWS
Advertisment