Advertisment

കസ്റ്റഡിയിലിരിക്കുന്ന ആര്യൻ ഖാനോടൊപ്പം സെൽഫി; ചിത്രം വൈറലായതോടെ വിശദീകരണവുമായി എൻസിബി

New Update

publive-image

Advertisment

മുംബൈ : ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിടിയിലായ സംഭവം വൻ വിവാദമാകുന്നതിനിടെ ആര്യന്റെ മറ്റൊരു ചിത്രം വൈറലായിരിക്കുകയാണ്. എൻസിബി കസ്റ്റഡിയിലിരിക്കെ ആര്യൻ ഖാനോടൊപ്പം നിന്ന് ഒരാൾ സെൽഫി എടുത്ത ചിത്രമാണിത്. സെൽഫിക്ക് ആര്യൻ പോസ് ചെയ്യുന്നതായും കാണാം.

എന്നാൽ ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെയാണ് പ്രമുഖ താരങ്ങളുടെ മക്കൾ ഉൾപ്പെടെയുളളവർ പിടിയിലായത്. തുടർന്ന് ആര്യൻ ഖാനെയും മറ്റ് ഏഴ് പേരെയും എൻസിബി ഓഫീസിൽ എത്തിച്ചു.

എൻസിബിയുടെ കസ്റ്റഡിയിലിരിക്കെയാണ് ആര്യൻ ഖാനോടൊപ്പം ഇയാൾ സെൽഫി എടുത്തത്. നിമിഷ നേരം കൊണ്ട് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. എൻസിബി ഓഫീസിൽ നിന്ന് പുറത്തുവന്ന ഫോട്ടോയ്‌ക്കെതിരെ വിവാദങ്ങൾ ഉയർന്നതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി.

ചിത്രത്തിലുളളത് എൻസിബി ഉദ്യോഗസ്ഥൻ അല്ലെന്നാണ് അധികൃതർ അറിയിച്ചത്.  എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എൻസിബി പുറത്തുവിട്ടിട്ടില്ല. എൻസിബി ഓഫീസിലെത്തി കസ്റ്റഡിയിലിരിക്കുന്നയാളുമായി ഫോട്ടോ എടുക്കാൻ ആർക്കാണ് സാധിക്കുക എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

NEWS
Advertisment