Advertisment

ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ മലയാളി അറസ്റ്റിലായതായി സൂചന; ആര്യൻ ഖാനും ഒപ്പം അറസ്റ്റിലായ സുഹൃത്ത് അർബാൻ മർച്ചന്റിനും ഇയാളുമായി അടുത്ത ബന്ധം

New Update

publive-image

Advertisment

മുംബൈ : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ മലയാളി അറസ്റ്റിലായതായി സൂചന. ശ്രേയസ് നായരെന്നയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് എൻസിബി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ലഹരി മരുന്ന് ഇടപാടുകാരനാണ് ഇയാളെന്നും വിവരമുണ്ട്.

ആര്യൻ ഖാനും ഒപ്പം അറസ്റ്റിലായ സുഹൃത്ത് അർബാൻ മർച്ചന്റിനും ശ്രേയസുമായി അടുത്ത ബന്ധമുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകൾ ആര്യൻ ഖാന്റെ ഫോണിൽ നിന്നും എൻസിബി കണ്ടെടുത്തിട്ടുണ്ട്.

ആഡംബര കപ്പലിലെ ലഹരി പാർട്ടിയിൽ ഇയാളും പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം ഇയാൾ ഒഴിവാകുകയായിരുന്നുവെന്നാണ് എൻസിബി വൃത്തങ്ങൾ അറിയിക്കുന്നത്.

അതേസമയം ആര്യൻ ഖാനെ എൻസിബി കോടതിയിൽ ഹാജരാക്കി. ഒരു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.

NEWS
Advertisment