Advertisment

ആര്യൻ ഖാന്റെ അറസ്റ്റ് കെട്ടിച്ചമച്ചത്, ഒരു ഗ്രാം ലഹരി മരുന്ന് പോലും കപ്പലിൽ നിന്ന് കണ്ടെത്തിയിട്ടില്ല, പിന്നിൽ ബിജെപി; എൻസിപി നേതാവ് നവാബ് മാലിക്

New Update

publive-image

Advertisment

മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്ന് റെയ്ഡുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അറസ്റ്റിലായ സംഭവം കെട്ടച്ചമച്ചതാണെന്ന് എൻസിപി നേതാവ് നവാബ് മാലിക്. ഒരു ഗ്രാം ലഹരി മരുന്ന് പോലും കപ്പലിൽ നിന്ന് കണ്ടെത്തിയിട്ടില്ല. ഇതിന് പിന്നിൽ ബിജെപിയാണെന്നും എൻസിപി നേതാവ് ആരോപിച്ചു.

കഴിഞ്ഞ ഒരു മാസമായി ഷാറൂഖ് ഖാനെ ലക്ഷ്യം വെക്കാനുള്ള ആസൂത്രണങ്ങൾ നടക്കുന്നു എന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പുറത്തുവിട്ട വീഡിയോയും രേഖകളുമെല്ലാം സോണൽ ഡയറക്ടറുടെ ഓഫീസിൽ വെച്ച് നിർമ്മിച്ചതാണെന്നും നവാബ് മാലിക് പറഞ്ഞു.

ആര്യൻ ഖാന്റെ അറസ്റ്റിനിടെ ഒരു ബിജെപി പ്രവർത്തകനെ കണ്ടതായും മാലിക് വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് എൻസിബി ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. എൻസിബിയ്‌ക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതുമാണ്.

നേരത്തെയുള്ള ലഹരിക്കസുകളിൽ എൻസിബി നിയമനടപടികൾ സ്വീകരിച്ചതിന് പ്രതികാരമായാണ് ഇത്തരം അഭ്യൂഹങ്ങൾ പറഞ്ഞു പരത്തുന്നത്. എൻസിബി ഇതുവരെ ചെയ്തതെല്ലാം നിയമാനുസൃതമായിട്ടാണെന്നും ഇനിയും പക്ഷഭേദം ഇല്ലാതെ മുന്നോട്ട് പോകുമെന്നും എൻസിബി ഡെപ്യൂട്ടി ഡിജി ഗ്യാനേശ്വർ സിംഗ് അറിയിച്ചു.

NEWS
Advertisment