Advertisment

മുംബൈയിൽ വീണ്ടും മയക്കുമരുന്ന് വേട്ട: ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി വിദേശി അറസ്റ്റിൽ

New Update

publive-image

Advertisment

മുംബൈ : രാജ്യത്ത് വീണ്ടും ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നുമായി ഒരാളെ ആന്റി നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തു. നൈജീരിയൻ പൗരനാണ് അറസ്റ്റിലായത്. 39 ലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. മുംബൈയിലെ അന്ധേരിയിൽ നിന്നാണ് ഇയാൾ നാർക്കോട്ടിക് സെല്ലിന്റെ പിടിയിലാകുന്നത്.

130 ഗ്രാമോളം എംഡിഎംഎ ആണ് വിദേശിയിൽ നിന്ന് പിടികൂടിയതെന്ന് ആന്റി നാർക്കോട്ടിക് സെൽ വ്യക്തമാക്കി. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശ പൗരനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയിരുന്നു.

നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് ആമാശയത്തിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ മുംബൈ അന്താരാഷ്‌ട്ര വിമാനത്തവളത്തിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. സമാനമായ രീതിയിൽ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്ന റാക്കറ്റിലെ അംഗമാണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിരുന്നു.

NEWS
Advertisment