Advertisment

‘ സ്വർണ്ണ ഹൃദയമുള്ള 150 മത്സ്യങ്ങൾ ‘; മത്സ്യത്തൊഴിലാളിയ്‌ക്ക് ഒറ്റ രാത്രി കൊണ്ട് ലഭിച്ചത് 1.33 കോടി രൂപയുടെ മത്സ്യം

New Update

publive-image

Advertisment

മുംബൈ: ഒറ്റ രാത്രി കൊണ്ട് തന്റെ ജീവിതം ഇത്തരത്തിൽ മാറി മറിയുമെന്ന് ചന്ദ്രകാന്ത് താരെ കരുതിയില്ല . എന്നും ചെയ്യുന്ന ജോലിയിൽ നിന്ന് കോടികൾ കൈയ്യിൽ വരുമെന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ല .

മുംബൈയ്‌ക്കടുത്തുള്ള പാൽഘറിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്തിനാണ് താൻ പിടിച്ച മീൻ വിറ്റതിലൂടെ കോടികൾ സമ്പാദിക്കാനായത് . മത്സ്യബന്ധനത്തിനുള്ള മൺസൂൺ നിരോധനം നീക്കിയ ശേഷം ആഗസ്റ്റ് 28 നാണ് ചന്ദ്രകാന്ത് ബോട്ടുമായി മത്സ്യബന്ധനത്തിന് പോയത് .

മത്സ്യബന്ധനത്തിനിടയിൽ, വലയ്‌ക്ക് ഭാരം കൂടിയത് ചന്ദ്രകാന്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളും കൂടി ചേർന്ന് വല ഉയർത്തി. സീ ഗോള്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന 150 ഘോള്‍ മത്സ്യങ്ങളാണ് വലയിൽ ഉണ്ടായിരുന്നത് .

ഘോൾ മത്സ്യം രുചികരമായ വിഭവം മാത്രമല്ല, ധാരാളം ഔഷധഗുണങ്ങളുള്ളതും, വിവിധ രാജ്യങ്ങളിൽ ഏറെ ഡിമാന്റുള്ളതുമാണ് . മരുന്നുകളും മറ്റ് ഉയർന്ന വിലയുള്ള സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ ഈ മത്സ്യത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട് .

ഈ മത്സ്യം “സ്വർണ്ണത്തിന്റെ ഹൃദയമുള്ള മത്സ്യം” എന്നും അറിയപ്പെടുന്നു. ഘോൾ മത്സ്യങ്ങളെ കിട്ടിയതോടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ചന്ദ്രകാന്തും കൂട്ടരും കരയിലേക്ക് മടങ്ങിയെത്തി.

തുടർന്ന് നടന്ന ലേലത്തിൽ 1.33 കോടി രൂപയ്‌ക്കാണ് മീൻ വിറ്റു പോയത്. ഈ മത്സ്യത്തിന്റെ വയറ്റിൽ സഞ്ചി പോലെ ഒരു ഭാഗമുണ്ടെന്നും അതിന് വിദേശത്ത് വലിയ ഡിമാൻഡുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു .

NEWS
Advertisment