Advertisment

വെള്ളം എടുക്കാന്‍ അമ്മ പുറത്തിറങ്ങിയ സമയത്ത് അടുക്കളയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ വെന്തുമരിച്ചു

New Update

അസംഗഡ്: യുപിയിലെ അഹ്റൗല പ്രദേശത്തെ ഒരു ഗ്രാമത്തിൽ എൽപിജി സിലിണ്ടറിന് തീപിടിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ പൊള്ളലേറ്റു മരിച്ചു. ഞായറാഴ്ച വൈകുന്നേരം ദീപാംജലി (11), ശിവാൻസി (6), ശ്രെജൽ (4) എന്നിവരാണ് മരിച്ചത്‌. ഇമാംഗഡ് ഗ്രാമത്തിലെ വീടിന്റെ അടുക്കളയിൽ അമ്മ വെള്ളം എടുക്കാനായി പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു സംഭവം.

Advertisment

publive-image

kollam-gas-cylinder.jpg

സിലിണ്ടറിന് തീപിടിച്ചതോടെ സഹോദരിമാർ മുറിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. സഹായത്തിനായുള്ള കരച്ചിൽ ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുകയും തുടർന്ന് പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്കിടെ മൂവരും മരിച്ചു

.

gas cylinder
Advertisment