Advertisment

വിവാഹ ജീവിതത്തിലെ നിർബന്ധിത ലൈംഗിക ബന്ധം നിയമവിരുദ്ധമെന്ന് വിളിക്കാനാകില്ലെന്ന് മുംബൈ കോടതി; കുറ്റാരോപിതനായ ഭർത്താവിന് ജാമ്യം അനുവദിച്ചു

New Update

മുംബൈ: തന്റെ സമ്മതമില്ലാതെ ഭർത്താവ് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച യുവതിയുടെ പരാതി നിയമപരമായ പരിശോധനയ്ക്ക് വിധേയമല്ലെന്ന്‌ മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജശ്രീ ജെ ഘരത് .

Advertisment

publive-image

''പ്രതി "ഭർത്താവായതിനാൽ അയാൾ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തുവെന്ന് പറയാൻ കഴിയില്ല" .ജഡ്ജി പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ 22 നാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭർത്താവും കുടുംബവും തനിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ഭർത്താവ് തന്റെ ആഗ്രഹത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് യുവതി ആരോപിച്ചു. ജനുവരി 2 ന് ദമ്പതികൾ മുംബൈയ്ക്കടുത്തുള്ള ഹിൽ സ്റ്റേഷനായ മഹാബലേശ്വറിലേക്ക് പോയി. അവിടെ വച്ചും ഭര്‍ത്താവ് ഇത് ആവര്‍ത്തിച്ചു.

അതിനു ശേഷം തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങിയെന്നും ഒരു ഡോക്ടറെ സമീപിച്ചെന്നും യുവതി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം,യുവതിയ്ക്ക്‌ അരയ്ക്ക് താഴെ പക്ഷാഘാതം അനുഭവപ്പെട്ടതായി ഡോക്ടർ അറിയിച്ചു.

ഇതിന് ശേഷമാണ് യുവതി ഭർത്താവിനും മറ്റുള്ളവർക്കുമെതിരെ മുംബൈയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്, പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി ഭർത്താവ് കോടതിയെ സമീപിച്ചു.

ഹിയറിംഗ് സമയത്ത്, തങ്ങളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ഭർത്താവും കുടുംബവും പറഞ്ഞു. പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു.

സ്ത്രീധന ആവശ്യത്തിനെതിരെ യുവതി പരാതി നൽകിയിരുന്നെങ്കിലും ആവശ്യം എത്രയാണെന്ന് അവർ പറഞ്ഞില്ലെന്ന് ജഡ്ജി കുറിച്ചു. മാത്രമല്ല, നിർബന്ധിത ലൈംഗികതയുടെ പ്രശ്നം നിയമപരമായ നിലപാടിൽ നിലനിൽക്കുന്നില്ലെന്ന് ജഡ്ജി പറഞ്ഞു.

പെൺകുട്ടിക്ക് പക്ഷാഘാതം സംഭവിച്ചത് വളരെ നിർഭാഗ്യകരമാണ്. എന്നിരുന്നാലും, ഭർത്താവും കുടുംബവും ഇതിന് ഉത്തരവാദികളാകാൻ കഴിയില്ല. ആരോപണങ്ങളുടെ സ്വഭാവം പരിശോധിക്കുമ്പോൾ കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമില്ല. അന്വേഷണ സമയത്ത് സഹകരിക്കാൻ പ്രതികള്‍ തയ്യാറാണ്. " ജഡ്ജി പറഞ്ഞു.

court
Advertisment