Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു. 2012ല്‍ വിവാഹിതരായ ഇരുവരും 8 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയുന്നത്. അയേഷ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി അറിയിച്ചത്.

ശിഖര്‍ ധവാന് മുമ്പ് അയേഷ ഓസ്‌ട്രേലിയന്‍ വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തില്‍ അയേഷക്ക് രണ്ട് കുട്ടികളുണ്ട്. ധവാനെക്കാള്‍ 10 വയസ് കൂടുതലുള്ളയാളാണ് അയേഷ. ധവാന്‍- അയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്ന മകനുമുണ്ട്.

ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരസ്പരം അടുത്തത്. തുടര്‍ന്ന് 2012 ല്‍ വിവാഹിതരാകുകയായിരുന്നു. ഐപിഎല്ലിനിടെ നിരവധി തവണ ധവാനെ പിന്തുണച്ച് അയേഷ ഗാലറയില്‍ എത്തിയിട്ടുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദിനു വേണ്ടി ധവാന്‍ കളിക്കവെയാണ് കൂടുതല്‍ തവണയും ആയിഷ ഗാലറിയിലെത്തിയത്.

എന്നാല്‍ വേര്‍പിരിയല്‍ വാര്‍ത്തയോട് ധവാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലനത്തിനായി യുഎയിലാണ് താരം.

Advertisment