Advertisment

ഭൂമിയെല്ലാം നഷ്ടപ്പെട്ടിട്ടും അത് അംഗീകരിക്കാൻ മടിക്കുന്ന ജന്മിയാണ് കോൺഗ്രസ്, ഒരു കാലത്ത് കശ്മീർ മുതൽ കന്യാകുമാരി വരെ ഭരിച്ചിരുന്ന പാർട്ടിയായിരുന്നു എന്നാൽ ഇന്ന് സ്ഥിതി അതല്ല; കോൺഗ്രസിനെ പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

New Update

publive-image

Advertisment

മുംബൈ: ഭൂമിയെല്ലാം നഷ്ടപ്പെട്ടിട്ടും അത് അംഗീകരിക്കാൻ മടിക്കുന്ന ജന്മിയാണ് കോൺഗ്രസ് എന്ന് എൻസിപി നേതാവ് ശരദ് പവാർ. ഒരു കാലത്ത് കശ്മീർ മുതൽ കന്യാകുമാരി വരെ ഭരിച്ചിരുന്ന പാർട്ടിയായിരുന്നു കോൺഗ്രസ്. എന്നാൽ ഇന്ന് അതല്ല സ്ഥിതി.

കോൺഗ്രസ് നേതാക്കൾ ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ലെന്നും പവാർ കുറ്റപ്പെടുത്തി. ഒരു മാറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഒരുപാട് ഭൂമിയും വലിയ വീടുമൊക്കെയുള്ള ഒരു ജന്മിയുണ്ടായിരുന്നു. ഭൂപരിധി നിയമം വന്നപ്പോൾ അയാളുടെ ഭൂമിയെല്ലാം നഷ്ടമായി. പക്ഷേ അയാൾ അത് അംഗീകരിക്കില്ല.

ദിവസവും രാവിലെ എഴുന്നേറ്റ് ഇക്കാണുന്ന ഭൂമി എല്ലാം എനിക്ക് സ്വന്തമാണെന്നാണ് അയാൾ പറയുന്നത്. സ്വന്തം വീട്ടിലെ അറ്റകുറ്റപ്പണികൾ പോലും നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണ് അയാൾ എന്ന് ശരദ് പവാർ പറഞ്ഞു. പവാറിന്റെ പരസ്യവിമർശനത്തിനെതിരെ കോൺഗ്രസ് നേതാവ് നാന പട്ടോലെ രംഗത്തെത്തി.

കോൺഗ്രസ് ഒരിക്കലും ജന്മാകളായിരുന്നില്ലെന്നും ഭൂമി നോക്കാൻ വിശ്വസിച്ച് ഏൽപ്പിച്ചവർ വഞ്ചിക്കുകയായിരുന്നുവെന്നും പട്ടോലെ പറഞ്ഞു. കോൺഗ്രസ് വിശ്വസിച്ച ഓരോ നേതാക്കളും പാർട്ടിയെ വഞ്ചിച്ചു. 2024 ൽ കോൺഗ്രസ് നേതാവ് പ്രധാനമന്ത്രിയാകുമെന്നും പട്ടോലെ കൂട്ടിച്ചേർത്തു.

NEWS
Advertisment