Advertisment

വ്യത്യസ്ത മതങ്ങളില്‍പ്പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച് ബൈക്കില്‍ സഞ്ചരിച്ചതിന്റെ പേരില്‍ മര്‍ദ്ദനം; 2പേര്‍ അറസ്റ്റില്‍; ഇത്തരം സംഭവങ്ങള്‍ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

New Update

publive-image

ബെംഗളൂരു: വ്യത്യസ്ത മതങ്ങളില്‍പ്പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച് ബൈക്കില്‍ സഞ്ചരിച്ചതിന്റെ പേരില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. സ്വകാര്യ ബാങ്ക് ജീവനക്കാരനും ഒപ്പം സഞ്ചരിച്ച സഹപ്രവര്‍ത്തകയ്ക്കുമാണ് അതിക്രമം നേരിടേണ്ടിവന്നത്. ബെംഗളൂരുവിലെ ഡയറി സര്‍ക്കിളിന് സമീപമാണ് സദാചാര ഗുണ്ടായിസം നടന്നത്.

ഇത്തരം സംഭവങ്ങള്‍ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ട്വീറ്റ് ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment