Advertisment

പല തവണ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിനായി ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ കിട്ടിയില്ല. ഒടുവില്‍ കിട്ടി;ഓട്ടോഗ്രാഫിന്റെ ഫോട്ടോ പങ്കുവെച്ച് ജാക്കി ഷെറോഫ്‌

New Update

publive-image

Advertisment

അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിന്റെ ഫോട്ടോ പങ്കുവെച്ച് ജാക്കി ഷെറോഫ്‌. അമിതാഭ് ബച്ചന്‍ ഒപ്പമുള്ള ചിത്രങ്ങളില്‍ ജാക്കി ഷെറോഫ്‌ അഭിനയിച്ചിട്ടുണ്ട. പല തവണ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിനായി ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ കിട്ടിയില്ല. ഒടുവില്‍ ഓട്ടോഗ്രാഫ് കിട്ടി. കോന്‍ ബനേഗ കോര്‍പതിയുടെ സെറ്റില്‍ വെച്ചാണ് അമിതാഭ് ബച്ചനില്‍ നിന്ന് ഓട്ടോഗ്രാഫ് കിട്ടിയത് എന്നും ജാക്കി ഷെറോഫ്‌ പറയുന്നു.

അമിതാഭ് ബച്ചന്റെ കോന്‍ ബനേഗ കോര്‍പതിയില്‍ അതിഥിയായി എത്തിയതായിരുന്നു ജാക്കി ഷെറോഫ്‌.നെക്ക് ടൈയിലാണ് അമിതാഭ് ബച്ചന്‍ ഓട്ടോഗ്രാഫ് നല്‍കിയിരിക്കുന്നത്.

എന്തായാലും ജാക്കി ഷെറോഫിന്റെ കുറിപ്പും അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫും ഹിറ്റായിരിക്കുന്നു.

രാജ്യത്തിനകത്ത് മാത്രമല്ല വിദേശത്തും ഒട്ടേറെ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്‍. സാധാരണക്കാര്‍ മാത്രമല്ല പ്രശസ്‍തരായ അഭിനേതാക്കള്‍ വരെ അമിതാഭ് ബച്ചന്റെ ആരാധകരാണ്.

Advertisment