Advertisment

കൂടുതല്‍ കരുത്താകാന്‍ കരസേന, 118 യുദ്ധ ടാങ്കുകൾ ഇന്ത്യയിൽ നിർമിക്കും; ചെലവ് 7523 കോടി രൂപ

New Update

publive-image

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച 118 അര്‍ജുന്‍ എംകെ-1എ യുദ്ധ ടാങ്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി പ്രതിരോധ മന്ത്രാലയം. 7523 കോടി രൂപ മുടക്കിയാണ് ടാങ്കുകള്‍ കരസേനയുടെ ഭാഗമാകുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിലാണ് അർജുൻ എംകെ–1എ യുദ്ധ ടാങ്കുകൾ നിർമിക്കാൻ ഓർ‍ഡർ നൽകിയിരിക്കുന്നത്.

നേരത്തേ ഉപയോഗിച്ചിരുന്ന എംകെ–1 വകഭേദത്തിൽനിന്ന് 72 പുതിയ സവിശേഷതകളും കൂടുതൽ തദ്ദേശീയ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് അർജുന എംകെ–1 എ ടാങ്കുകൾ. വ്യോമസേനയ്ക്കായി പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ 33000 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കരസേനയ്ക്ക് കരുത്തേകാന്‍ പുതിയ ടാങ്കുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാറൊപ്പിട്ടത്.

Advertisment