Advertisment

അധ്യാപക യോഗ്യത പരീക്ഷ കോപ്പിയടിക്കാന്‍ ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പ് ധരിച്ചെത്തി; രാജസ്ഥാനില്‍ അഞ്ച് പേര്‍ പിടിയില്‍

New Update

publive-image

ജയ്പുര്‍: അധ്യാപക യോഗ്യത പരീക്ഷ (REET) കോപ്പിയടിക്കാന്‍ ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പ് ധരിച്ചെത്തിയ അഞ്ച് പേരെ രാജസ്ഥാനില്‍ പിടികൂടി. അറസ്റ്റിലായവരില്‍ മൂന്ന് പേരാണ് പരീക്ഷയ്‌ക്കെത്തിയത്. രണ്ടു പേര്‍ ഇവരെ സഹായിക്കാനെത്തിയവരാണ്.

ഞായറാഴ്ചയാണ് സംസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ നടപടികളോടെ പരീക്ഷ നടന്നത്. ഇത്തരത്തിലുള്ള അട്ടിമറി സാധ്യതകള്‍ മുന്നില്‍കണ്ട് പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ സര്‍ക്കാര്‍ പരീക്ഷ നടക്കുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ്.എം.എസ് സര്‍വീസുകളും നിര്‍ത്തലാക്കിയിരുന്നു.

Advertisment