Advertisment

ഭഗത്‍ സിംഗിൻ്റെ ധൈര്യവും ഗാന്ധിജിയുടെ സ്വപ്നവും അംബേദ്കറിൻ്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പ്രതിപക്ഷത്തെ നയിക്കാനാവുക കോണ്‍​ഗ്രസിന് മാത്രം, ബിജെപിയെ എതിർക്കാന്‍ മറ്റാർക്കും കഴിയില്ല- കനയ്യ കുമാര്‍

New Update

publive-image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ സിപിഐ നേതാവ് കനയ്യ കുമാര്‍. ഭഗത്‍ സിംഗിൻ്റെ ധൈര്യവും ഗാന്ധിജിയുടെ സ്വപ്നവും അംബേദ്കറിൻ്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്, താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളും. കോൺഗ്രസില്ലാതെ രാജ്യത്തിന് പിടിച്ച് നിൽക്കാനാവില്ലെന്നും കനയ്യ പറഞ്ഞു.

ഈ രാജ്യത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും ചരിത്രവും ഭാവിയും നശിപ്പിക്കാന്‍ മറ്റൊരു പ്രത്യയശാസ്ത്രം ശ്രമിക്കുന്നതായി തോന്നുന്നതിനാലാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസിനെ രക്ഷിക്കാതെ ഈ രാജ്യത്തെ രക്ഷിക്കാന്‍ കഴിയില്ലെന്ന് എന്നപ്പോലെ കോടിക്കണക്കിന് യുവാക്കള്‍ കരുതുന്നുവെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.

kanhaiya kumar
Advertisment