Advertisment

ഹുക്ക പാര്‍ലറില്‍ റെയ്ഡ്; മഹാരാഷ്‌ട്രയില്‍ അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയില്‍

New Update

publive-image

Advertisment

മുംബൈ: കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഹുക്ക പാര്‍ലറില്‍ റെയ്ഡ്. മഹാരാഷ്‌ട്രയിലെ താനെയില്‍ അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയില്‍.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച ഹുക്ക പാര്‍ലറിലെ അഞ്ച് ജീവനക്കാരെ പോലീസ് പിടികൂടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ വികാസ് ഗോഡ്‌കെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

മുംബൈ സ്വദേശികളായ യോഗേഷ് പുരന്‍ സിംഗ്, അക്രം ആസാദ് മുസുംദാര്‍, സൂരജ് രാജു കുന്ദര്‍, മാര്‍ക്ക് സുരേഷ് സിംഗ്, ദീപക് ഷൈംദാസ് ഗുപ്ത എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തെ തുടര്‍ന്ന് നിയമങ്ങള്‍ കര്‍ശനമാക്കുകയും, അറസ്റ്റിലാകുന്നവര്‍ക്കെതിരേ ഉചിതമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇന്‍സ്‌പെക്ടര്‍ വികാസ് ഗോഡ്‌കെ അറിയിച്ചു.

 

Advertisment