Advertisment

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍

New Update

publive-image

ന്യൂഡല്‍ഹി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ ക്വാറന്റൈന്‍ ഇന്ത്യ നിര്‍ബന്ധമാക്കി. ഇന്ത്യക്കാര്‍ക്കായി യുകെ ഭരണകൂടം സമാനമായ ക്വാറന്റൈന്‍ മാനദണ്ഡം നിര്‍ദേശിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും തീരുമാനം മാറ്റാന്‍ യുകെ ഭരണകൂടം തയാറായിരുന്നില്ല. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ ഈ തീരുമാനം.

Advertisment