Advertisment

കൊറോണ പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ കുട്ടികൾക്ക് നൽകാൻ അനുമതി തേടി ഭാരത് ബയോടെക്

New Update

publive-image

Advertisment

ഡൽഹി: കൊറോണ പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ കുട്ടികൾക്ക് നൽകാൻ അനുമതി തേടി ഭാരത് ബയോടെക്. 2 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് സംബന്ധിച്ച പരീക്ഷണ വിവരങ്ങൾ ഡ്രഗ്‌സ് ആൻഡ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക്(ഡിസിജിഐ) കൈമാറിയെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല പറഞ്ഞു.

കുട്ടികൾക്ക് കൊവാക്‌സിൻ നൽകുന്നത് സംബന്ധിച്ച് രണ്ടും മൂന്നും ഘട്ട ട്രയലുകൾ നടത്തിയിരുന്നു. പൂർണ ആരോഗ്യമുള്ള 525 വോളന്റിയർമാരിലാണ് പരീക്ഷണം നടത്തിയത്. ഇതിന്റെ ഫലങ്ങളാണ് ഡിസിജിഐക്ക് കൈമാറിയത്.

ലോകാരോഗ്യ സംഘടനയുടെ എമർജൻസി യൂസ് ലിസ്റ്റിംഗ് കൊവാക്‌സിന് ലഭിക്കുന്നത് സംബന്ധിച്ച് പഠനങ്ങൾ പുരോഗമിക്കുകയാണ്. ഈ മാസത്തോടെ വാക്‌സിൻ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് അടിയന്തരാനുമതി ലഭിച്ച വാക്‌സിനുകളിൽ ഒന്നാണ് കൊവാക്‌സിൻ. ഭാരത് ബയോടെക്ക് 77.8 ശതമാനം ഫലപ്രാപ്തിയാണ് വാക്‌സിന് ഉറപ്പു തരുന്നത്. കമ്പനിയുടെ ഹൈദരാബാദിലെ പ്ലാന്റിലാണ് കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചാൽ, കൊറോണ പ്രതിരോധത്തിനായി ഈ അംഗീകാരം ലഭിക്കുന്ന സമ്പൂർണ ഇന്ത്യൻ നിർമ്മിത വാക്‌സിനാകും ഇത്.

NEWS
Advertisment