Advertisment

അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യത, ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് അംഗീകരിക്കില്ല: കാനം രാജേന്ദ്രന്റെ പരസ്യവിമർശനം തള്ളി ഡി.രാജ; പാർട്ടി ഭരണഘടന അറിയാമെന്ന് കാനം

New Update

publive-image

Advertisment

ന്യൂഡൽഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരസ്യവിമർശനം തള്ളി സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് അംഗീകരിക്കില്ല. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്. എന്നാൽ അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഡി. രാജ പറഞ്ഞു.

കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ഏത് വിഷയങ്ങളിലും അഭിപ്രായം പറയാന്‍ സിപിഐ ദേശീയ നേതാക്കള്‍ക്ക് സ്വാന്ത്ര്യമുണ്ടെന്നും ആനി രാജയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി രാജ പറഞ്ഞു.

എന്നാല്‍ താനും പാര്‍ട്ടി ഭരണഘടന വായിക്കാറുണ്ടെന്നായിരുന്നു കാനം രാജേന്ദ്രന്‍റെ മറുപടി. സിപിഐ സംസ്ഥാന ഘടകവും ജനറല്‍ സെക്രട്ടറിയും തമ്മില്‍ തുറന്ന പോരിലേക്കാണ് കാര്യങ്ങള്‍ കടക്കുന്നത്. ആനി രാജയുടെ ആഭ്യന്തര വകുപ്പിനെതിരായ വിമ‍ർശനത്തെയും ജനറല്‍ സെക്രട്ടറിയുടെ പിന്തുണയേയും നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചിരുന്നു.

kanam rajendran cpi d raja
Advertisment