Advertisment

ആരോഗ്യ പരിരക്ഷയ്‌ക്കായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഇനിമുതൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സഹായം; ഇതുവഴി ട്രാൻസ് വ്യക്തികൾക്ക് മറ്റ് ചികിത്സാ സഹായങ്ങൾ കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയക്കും പിന്തുണ ലഭിക്കും

New Update

publive-image

Advertisment

ഡൽഹി: ആരോഗ്യ പരിരക്ഷയ്‌ക്കായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഇനിമുതൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സഹായം. ഇതുവഴി ട്രാൻസ് വ്യക്തികൾക്ക് മറ്റ് ചികിത്സാ സഹായങ്ങൾ കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയക്കും പിന്തുണ ലഭിക്കുന്നതാണ്.

ആരോഗ്യ സേവനങ്ങളുടെ പാക്കേജിൽ ദേശീയ ആരോഗ്യ അതോറിറ്റി നടത്തിയ അഴിച്ചുപണിയിലാണ് പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ പദ്ധതിപ്രകാരം ആരോഗ്യസേവനങ്ങൾ 20 ശതമാനത്തിൽ നിന്ന് 400 ശതമാനമായി ഉയർന്നിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ പിഎം ജൻ ആരോഗ്യ യോജനയുടെ കീഴിലുള്ള പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. കൂടുതൽ രോഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റേഡിയേഷൻ ഓങ്കോളജി, ഡെങ്കി, ബ്ലാക്ക് ഫംഗസ് തുടങ്ങി നിരവധി അസുഖങ്ങൾക്ക് കൂടി പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കും.

രാജ്യത്തെ 53 കോടി ഉപഭോക്താക്കളാണ് പിഎം ആരോഗ്യ യോജനയുടെ ഭാഗമായിട്ടുള്ളത്. ഇതുപ്രകാരം ഒരു കുടുംബത്തിന് വർഷത്തിലൊരിക്കൽ ചികിത്സാ സഹയമായി 5 ലക്ഷം രൂപ വരെ ലഭിക്കും. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ഭിന്നലിംഗക്കാർക്കും ഇനിമുതൽ ഉപഭോക്താക്കളാകാം.

NEWS
Advertisment