Advertisment

ഒടുവില്‍ യുകെ ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങി; കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് ഇനി നിർബന്ധിത ക്വാറന്റീനില്ല

New Update

publive-image

ന്യൂഡൽഹി: രണ്ടു ഡോസ് കൊവിഡ് വാക്സീനെടുത്താലും ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് ക്വാറൻറീൻ വേണമെന്ന നിബന്ധന പിൻവലിച്ച് യുകെ. തിങ്കളാഴ്ച മുതൽ കൊവിഷീൽഡോ യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ രണ്ടു ഡോസ് എടുത്തവർക്ക് ക്വാറൻറീൻ ആവശ്യമില്ല.

വാക്സിനെടുത്ത ശേഷം ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ ക്വാറന്റീൻ ചെയ്യില്ലെന്ന് ഇന്ത്യയിലെ ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് പറഞ്ഞു. യുകെ അംഗീകരിച്ച കൊവിഷീൽഡ് വാക്സിനേഷൻ സ്വീകരിച്ച ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആളുകൾ എത്തിയാൽ നിർബന്ധിത ക്വാറന്റീൻ വേണമെന്ന് യുകെ നിർദേശിച്ചിരുന്നു.

കൊവിഷീൽഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ ഇതു വരെയുള്ള നിലപാട്. ഇതേതുടർന്ന് ബ്രിട്ടീഷ് പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തി. ഇന്ത്യയുൾപ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്കു കൂടിയാണ് യുകെ നിയന്ത്രണം നീക്കിയത്. എന്നാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീൻ വേണ്ടി വരും.

Advertisment