Advertisment

ഡൽഹിയിലെ വൈദ്യുതി പ്ലാന്റുകളിൽ ഒരു ദിവസം മാത്രം പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരിയേ ബാക്കിയുള്ളൂവെന്ന് സര്‍ക്കാര്‍; കെജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

New Update

publive-image

ന്യൂഡല്‍ഹി: ഡൽഹിയിലെ വൈദ്യുതി പ്ലാന്റുകളിൽ ഒരു ദിവസം മാത്രം പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരിയേ ബാക്കിയുള്ളൂവെന്ന് ഡല്‍ഹി സര്‍ക്കാര്‍. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഡല്‍ഹിക്ക് ഒരു ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമേ പ്ലാന്റുകളില്‍ ബാക്കിയുള്ളൂവെന്ന്‌ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിന് ശേഷം ഡല്‍ഹിഊര്‍ജ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Arvind Kejriwal
Advertisment