Advertisment

തനിക്ക് അകമ്പടി വാഹനങ്ങളുടെ നീണ്ട നിര വേണ്ട; മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടയരുത്-പൊലീസിനോട് സ്റ്റാലിന്‍

New Update

publive-image

ചെന്നൈ: തനിക്ക് അകമ്പടി വാഹനങ്ങളുടെ നീണ്ടനിര വേണ്ടെന്ന് പൊലീസിനോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കർശനനിർദേശം. ഇതിനൊപ്പം മുഖ്യമന്ത്രി കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾ തടയരുതെന്നും നിർദേശമുണ്ട്.

താൻ കടന്നുപോകുന്ന വഴിയിൽ ഒരു തരത്തിലും പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഇതിന് ആവശ്യമായ നിർദേശം ട്രാഫിക് പൊലീസിന് നൽകണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. നിലവിൽ 12 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകുന്നത്. ഇത് ആറായി ചുരുക്കാനാണ് സ്റ്റാലിന്റെ നിർദേശം.

mk stalin
Advertisment