Advertisment

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി: നവാബ് മാലിക്കിനെതിരെ 100 കോടിയുടെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്

New Update

publive-image

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ തന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവിനും ലഹരിപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ എന്‍സിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്.

അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് മോഹിത് കാംബോജ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

Advertisment