Advertisment

ഉത്തരാഖണ്ഡ് മന്ത്രിയും മകനും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു

New Update

publive-image

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാൽ ആര്യയും മകൻ സഞ്ജീവ് ആര്യയും ബിജെപിയിൽനിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. മുതിർന്ന നേതാവ് ഹരീഷ് റാവത്ത്, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ വച്ചാണ് ഇരുവരും പാർട്ടിയിൽ ചേർന്നത്. സംസ്ഥാനത്ത് ഏതാനും മാസങ്ങൾക്കകം നിയസമഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരുവരുടെയും കോൺഗ്രസ് പ്രവേശനം.

Advertisment