Advertisment

കൽക്കരി ലഭ്യത ഉറപ്പാക്കി വൈദ്യുതി പ്ലാന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ രാജ്യതലസ്ഥാനം ഇരുട്ടിലാക്കും; രാജ്യത്തെ ഊര്‍ജ പ്രതിസന്ധി ഗുരുതരമെന്ന് അരവിന്ദ് കെജ്‌രിവാള്‍

New Update

publive-image

ന്യൂഡൽഹി: കൽക്കരി ലഭ്യത ഉറപ്പാക്കി വൈദ്യുതി പ്ലാന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഡൽഹി ഇരുട്ടിലാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്തെ ഊർജ പ്രതിസന്ധി ഗുരുതരമാകുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ഊർജ പ്രതിസന്ധിയെ നേരിടാൻ എല്ലാത്തരത്തിലും ഡൽഹി ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് അടിസ്ഥാനമാക്കിയ ഊർജത്തെ ആശ്രയിക്കേണ്ടി വരുമെന്ന് നേരത്തേ ഡൽഹി ഊർജമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചിരുന്നു.

Arvind Kejriwal
Advertisment