Advertisment

ഇന്ദിരാഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്ത് മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തു- പ്രശംസിച്ച് രാജ്‌നാഥ് സിങ്‌

New Update

publive-image

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രശംസിച്ച് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ദിരാഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്ത് മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്‌തെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

'സായുധ സേനയിലെ സ്ത്രീകൾ' എന്ന വിഷയത്തിൽ ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1971ൽ പാകിസ്താനെതിരായ യുദ്ധത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയാണ് രാജ്‌നാഥ് സിങ് ഇന്ദിരാഗാന്ധിയെ പുകഴ്ത്തിയത്.

റാണി ലക്ഷ്മിഭായ്, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ എന്നിവരെയും അദ്ദേഹം പുകഴ്ത്തി. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിയുമായി യോജിച്ച്‌ പ്രവർത്തിക്കുന്നതിൽ ഇന്ത്യയ്ക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

rajnath singh indira gandhi
Advertisment