Advertisment

പുതുമുഖ നായികയുമായി ലഹരി ഇടപാടിനായി ആര്യന്‍ ഖാന്‍ ചാറ്റ് ചെയ്തു ;കൂടുതൽ തെളിവുകള്‍ നിരത്തി എന്‍സിബി

New Update

 

Advertisment

publive-image

മുംബൈ: ആഡംബരകപ്പലിലെ ലഹരിപ്പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്നും കോടതി തള്ളി. ഒരു കാരണവശാലും ആര്യന്‍ ഖാന് കേസില്‍ ജാമ്യം നല്‍കി പുറത്തുവിടരുതെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്.

കോടതിയില്‍ ആര്യനെതിരെ ഗുരുതര തെളിവുകളാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നിരത്തിയത്. പുതുമുഖ നായികയുമായി ലഹരി ഇടപാടിനായി ആര്യന്‍ ഖാന്‍ ചാറ്റ് ചെയ്തതായും എന്‍സിബി കോടതിയില്‍ അറിയിച്ചു. തങ്ങളുടെ വാദം സാധൂകരിക്കുന്ന ശക്തമായ തെളിവുകളുണ്ടെന്നും എന്‍സിബി സംഘം അറിയിച്ചു.

അതേസമയം ആര്യന്‍ ചാറ്റ് ചെയ്ത പുതുമുഖ നായിക ആരാണെന്ന് എന്‍സിബി ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സിനിമ രംഗത്ത് നിന്നും ഒരു നിര്‍മ്മാതാവിനെ മാത്രമാണ് ഇതുവരെ ചോദ്യം ചെയ്തത്. എന്നാല്‍ നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ബോളിവുഡില്‍ നിന്ന് പുതുമുഖ നായിക ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ആര്യന്‍ ഖാന്‍ ലഹരി ഉപയോഗത്തിന് അടിമയാണെന്നും, ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും തെളിവുകള്‍ അക്കമിട്ട് നിരത്തിയാണ് എന്‍സിബി സംഘം വാദിക്കുന്നത്. ആഡംബര കപ്പലിലെ റെയ്ഡില്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ല എന്ന ഏക പഴുത് മാത്രം ഉപയോഗിച്ചാണ് ആര്യന്റെ അഭിഭാഷകന്‍ ജാമ്യത്തിനായി വാദിക്കുന്നത്.

മാത്രമല്ല ആഡംബര കപ്പലിലെ പാര്‍ട്ടിക്ക് ക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പോയതെന്നും അഭിഭാഷകന്‍ വാദിക്കുന്നുണ്ട്. എന്നിരുന്നാലും താരപുത്രന് വിനയായത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്സ്‌ആപ്പ് ചാറ്റുകളാണ്. ആര്യന്‍ നിരപരാധിയാണെന്നും പ്രായത്തിന്റെ ഇളവ് നല്‍കി ജാമ്യം അനുവദിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അഭിഭാഷകന്‍ പ്രതികരിച്ചിരുന്നു.

ഒക്ടോബര്‍ രണ്ടാം തീയതിയാണ് മുംബൈ തീരത്തെത്തിയ ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisment