Advertisment

കെപിസിസി ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും; ഉരുള്‍പൊട്ടലുണ്ടാകുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് ! യുദ്ധസമാനമായ സാഹചര്യം നേരിടാനൊരുങ്ങി കെപിസിസിയും. പട്ടികയില്‍ അഞ്ചു വനിതകളടക്കം 22 ജനറല്‍ സെക്രട്ടറിമാരെന്ന് സൂചന. യുവാക്കളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകും

New Update

publive-image

Advertisment

ഡല്‍ഹി : കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും. പട്ടിക അന്തിമ അംഗീകാരത്തിനായി എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കൈമാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നു ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് സൂചന.

നേരത്തെ പരിഗണനയിലുണ്ടായിരുന്ന പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നാണ് സൂചന. നാലു വൈസ് പ്രസിഡന്റുമാര്‍, 22 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍, 20 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരുണ്ടാകും. കെപിസിസി അധ്യക്ഷന്‍, മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരും ഉള്‍പ്പെടെആകെ 51 പേരാകും കെപിസിസിയുടെ അംഗബലം.

പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ പല സീനിയര്‍ നേതാക്കളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 5 വനിതകള്‍, പട്ടിക വിഭാഗത്തില്‍ നിന്നും അഞ്ചുപേര്‍ എന്നിവരും ഭാരവാഹികളാണ്. യുവാക്കളും പുതുമുഖങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

അതേസമയം എ,ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍ നല്‍കിയ പട്ടികയിലെ ചിലരെ തഴഞ്ഞിട്ടുണ്ടെന്ന സൂചനകളുണ്ട്. ഒരുപക്ഷേ പട്ടിക വന്നതിനു ശേഷം നേതാക്കള്‍ ഇക്കാര്യത്തില്‍ കടുത്ത പ്രതികരണം നടത്തിയേക്കും. അങ്ങനെ വന്നാല്‍ വലിയ പൊട്ടിത്തെറികള്‍ക്കും ഇടയുണ്ട്.

പട്ടിക പുറത്തുവരുന്നതോടെ കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടുമൊയെന്ന ഭയത്തിലാണ് പ്രവര്‍ത്തകര്‍. ഗ്രൂപ്പു പ്രാധിനിത്യത്തിന് അപ്പുറം മികച്ച പട്ടിക വേണമെന്ന ആവശ്യം അംഗീകരിക്കപ്പെടുമോയെന്നും പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നുണ്ട്.

NEWS
Advertisment